കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ഇതോടെ കൂട്ടിരിപ്പുകാരടക്കം ആശുപത്രിയിലുള്ളവർ ഭയന്നോടി. ജീവനക്കാർ പാമ്പിനെ പിടികൂടി.


രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ചേരയാണെന്നാണ് കൂട്ടിരിപ്പുകാർ ആദ്യം കരുതിയത്. ആശുപത്രി ജീവനക്കാർ പാമ്പിനെ പിടികൂടാനെത്തിയപ്പോഴാണ് മൂർഖനാണെന്ന് വ്യക്തമായത്. പാമ്പിനെ പിടികൂടി പുറത്തു കളയുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ ഇതിലെ മുൻപും പലതവണ പലതരം പാമ്പുകളെ കണ്ടിട്ടുണ്ട്.
Cobra found in Pariyaram Medical College Hospital washroom; All staff members fled in fear
